ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമമായ കുംഭമേളയിൽ നിന്നുമാത്രം ഉത്തർപ്രദേശ് സർക്കാരിന് ലഭിക്കുന്നത് 1.28 ലക്ഷം കോടി രൂപ. വിവിധ മേഖലകളിൽ 6 ലക്ഷം പേർക്ക് കുംഭമേളയിലൂടെ തൊഴിൽ ലഭിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ അയൽസംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ് രാജസ്ഥാൻ പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും കുംഭമേള യിലൂടെ നേട്ടമുണ്ടാകും. 4500 കോടി രൂപയാണ് ഇത്തവണ യോഗി സർക്കാർ കുംഭമേളയ്ക്കായി നീക്കിവെച്ചത്. കഴിഞ്ഞകാലത്തെ സർക്കാർ വെറും 1300 കോടി രൂപ മാത്രമായിരുന്നു ഇതിനായി കരുതിയിരുന്നത്.